കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന് ‘സ്നേഹസ്പര്‍ശം 2017’ ബഡ്സ് സ്കൂള്‍ കലോത്സവം സംഘടിപ്പിച്ചു. 40 പോയിന്റ് നേടി മാട്ടൂല്‍ ബഡ്സ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 32 പോയിന്റുമായി മട്ടന്നൂര്‍ രണ്ടാംസ്ഥാനം നേടി. മയ്യില്‍ ബഡ്സ് സ്കൂളും മാടായി ബഡ്സ് സ്കൂളും 23 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനം പങ്കിട്ടു. മയ്യില്‍ ബഡ്സ് സ്കൂളിലെ വര്‍ഷ വിജയന് 15 പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനായി. രാമന്തളി പഞ്ചായത്തിലെ ആതിര സി 14 പോയിന്റുമായി ഫസ്റ്റ് റണ്ണറപ്പും മാട്ടൂല്‍ ബഡ്സ് സ്കൂളിലെ മസീഫ് 13 പോയിന്റ് നേടി സെക്കന്റ് റണ്ണറപ്പ് സ്ഥാനവും നേടി.
കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്ക് വേദിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഇരുപതോളം ബഡ്സ് സ്കൂളിലേയും റീഹാബിലിറ്റേഷന്‍ സെന്ററുകളിലേയും നൂറുകണക്കിന് ഭിന്നശേഷി കലാകാരന്മാരാണ് പങ്കെടുത്തത്. മൂന്ന് വേദികളിലായി ഇരുപത്തഞ്ചോളം വ്യത്യസ്ത ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.രാജേഷ് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ജീജ, പരിയാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്പേഴ്സന് ഷീബ, കുടുംബശ്രീ ജില്ലാമിഷന് കോ-ഓഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, അസി. ജില്ലാമിഷന് കോ-ഓഡിനേറ്റര്‍ പി.കെ.ബിന്ദു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: