കണ്ണൂര്‍: ഹരിതകേരള മിഷന്റെ ഭാഗമായി കാര്‍ഷിക വികസന പദ്ധതി പ്രകാരം കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ നരിപ്പോട്ടുകരി ക്ലസ്റ്റര്‍ നരിപ്പോട്ടുകരി വയലില്‍ പച്ചക്കറി വിത്ത് നടീല്‍ ഉത്സവം മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ 42 ഗ്രാമീണ കാര്‍ഷിക ചന്തകള്‍ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു. നല്ല കൃഷിമുറപ്രകാരം കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്പന്നങ്ങള് കേരള ഓര്‍ഗാനിക്ക് എന്ന ബ്രാന്റില്‍ വിപണിയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ കെ.ഓമന പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചാത്ത് അംഗം കെ.മഹിജ, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വി.കെ ലളിത, പി.അനില എന്നിവര്‍ സംസാരിച്ചു. കൃഷി അസി. ഡയറക്ടര്‍ വി.ലത സ്വാഗതവും കൃഷി ഓഫീസര്‍ കെ.ഒ.സ്മിത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: