കണ്ണൂര്‍: മുംബയിലെ ഐടി ബേങ്കിംഗ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന കണ്ണൂര്‍ സ്വദേശി സീമ.കെ.ജയരാമന് രചിച്ച ഇംഗ്ലീഷ് കവിതാ പുസ്തകമായ ‘വിഗ്സ് ഒഫ് റാപ്സഡി’ യുടെ പ്രകാശനം ഇന്ന് വൈകീട്ട് 4.30 ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കും. പ്രശസ്ത കവിയിത്രിയും ചിത്രകാരിയുമായ ചാന്ദിനി സന്തോഷ് ചേമ്പര്‍ ഓഫ് കോമേഴ്സ് മുന്‍പ്രസിഡന്റ് ബി.മഹേഷ്ചന്ദ്ര ബാലിഗക്ക് നല്കി പുസ്തകം പ്രകാശനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വിനീഷ് രാജഗോപാലന്‍, സീമ.കെ.ജയരാമന്, പി.നാരായണന്, പി.സപ്ന, ജമ്നി ശങ്കരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: