ബിയര്‍ പാര്‍ലര്‍ ആരംഭിക്കാന്‍ നീക്കം; ബിജെപി പ്രക്ഷോഭത്തിലേക്ക്

Saturday 23 December 2017 10:15 pm IST

മുക്കം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തൊണ്ടിമ്മല്‍ കൂളിപ്പാറയില്‍ കെടിഡിസിയുടെ ബിയര്‍ വൈന്‍ പാര്‍ലര്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇവിടെ ബിയര്‍ വൈന്‍ പാര്‍ലര്‍ തുറക്കുന്നതോടെ സമാധാനാന്തരീക്ഷം ഇല്ലാതാകുമെന്നാണ് ആരോപണം. സ്‌പെഷ്യല്‍ സ്‌കൂള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെല്ലാം പാര്‍ലര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പ്രവര്‍ത്തനം ബിയര്‍ പാര്‍ലര്‍ തുറക്കുന്നതോടെ അവതാളത്തിലാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പാര്‍ലര്‍ തുടങ്ങാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്ന് ബിജെപി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭത്തിനിറങ്ങാനും യോഗം തീരുമാനിച്ചു.
പാറക്കുന്നത്ത് രഘുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.ടി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സുധാകരന്‍ കപ്പടച്ചാലില്‍, പ്രജീഷ് പൂക്കാട്ട്, മുണ്ടോം പറമ്പില്‍ സജീവ്, കുനിയപറമ്പത്ത് രമേഷ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.