നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഭേദഗതികള്‍ വേണമെന്ന്

Saturday 23 December 2017 10:18 pm IST

കോഴിക്കോട്: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഭേദഗതികള്‍ വേണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍(ക്യൂപിഎംപിഎ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എംബിബിഎസും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യണമെങ്കില്‍ എക്‌സിറ്റ് പരീക്ഷ എഴുതണമെന്നതാണ് ബില്ലിലെ ഒരു നിബന്ധന. അതേസമയം ആയുഷ് ഡോക്ടര്‍മാരെ ഇതൊന്നുമില്ലാതെ ആര്‍എംഒമാരായി നിയമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതു നിര്‍ഭാഗ്യകരമാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സി.എം. അബൂബക്കര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പല നിബന്ധനകളും മാറ്റണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികളായ ഡോ. മോഹന്‍ സുന്ദരം, ഡോ. ഹംസ തയ്യില്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.