കണ്ണൂര്‍: മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 27 മുതല്‍ 29 വരെ ജില്ലാതല പ്രചാരണ വാഹന ജാഥ നടക്കും. വ്യവസായ വിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശവിരുദ്ധ മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വാഹന ജാഥ സംഘടിപ്പിക്കുന്നത്. വാഹന ജാഥയുടെ ഉദ്ഘാടനം 27 ന് വൈകീട്ട് 4.30 ന് പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സി.കൃഷ്ണന് എംഎല്‍എ നിര്‍വ്വഹിക്കും. 29 ന് കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സമാപന പൊതുയോഗം സിഐടിയു സംസ്ഥാന കമ്മറ്റി സെക്രട്ടറി കെ.പി സഹദേവന് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.ജയരാജന് ജാഥയെ നയിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.വി.വത്സന്, കെ.ജയരാജന്, താവം ബാലകൃഷ്ണന്, രാജ് കുമാര്‍ കരുവാരത്ത്, കെ.ഭാസ്കരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: