ന്യൂദല്‍ഹി: പ്രശസ്ത പിന്നണി ഗായകന് മുഹമ്മദ് റാഫിയ്ക്ക് ് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്ജിന് ഗൂഗിളിന്റെ ആദരം. അദ്ദേഹത്തിന്റെ 97-ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗിള്‍ ഇന്ത്യ ആദരവ് അര്‍പ്പിച്ചത്.
1924 ഡിസംബര്‍ 24ന് അമൃതസര്‍ ജില്ലയിലെ കോട്ട്ല സുല്‍ത്താന്‍ സിങ് എന്ന ഗ്രാമത്തിലാണ് മുഹമ്മദ് റാഫി ജനിച്ചത്.പഞ്ചാബിലെ പരമ്ബരാഗത കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ സംഗീതത്തിന്റെ അതികായനായി മുഹമ്മദ് റാഫി മാറുകയായിരുന്നു. 40 വര്‍ഷത്തെ സംഗീത ജീവിതിത്തിനിടയില്‍ ഹിന്ദി, ഇംഗ്ലീഷ്, അറബിക്, പേര്‍ഷ്യന്‍, ഡച്ച് തുടങ്ങി നിരവധി ഭാഷകളിലായി 5000ത്തോളം ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്.
1941ലാണ് ആദ്യമായി പിന്നണി ഗായകനായി രംഗപ്രവേശം ചെയ്യുന്നത്. എസ്.ഡി ബര്മന്, ശങ്കര്‍-ജയകൃഷ്ണന്, മദന്‍ മോഹന്‍, ഒ.പി നയ്യാന്‍ എന്നിവര്‍ക്കൊപ്പമെല്ലാം റാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: