ഹൈദരാബാദ്: മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ജിനുഗു നരസിംഹ റെഡ്ഡി പോലീസില്‍ കീഴടങ്ങി. നരസിംഹയുടെ ഭാര്യയും കീഴടങ്ങിയതായാണു റിപ്പോര്‍ട്ടുകള്‍.
വാറങ്കലില്നിന്നുള്ള ഒരു അഭിഭാഷകന്റെ മധ്യസ്ഥതയിലാണ് ജന്പണ്ണ എന്ന നരസിംഹ റെഡ്ഡി പോലീസില്‍ കീഴടങ്ങിയത്. എന്നാല്‍ ഇതു സംബന്ധിച്ച് തിങ്കളാഴ്ച മാത്രമേ ഒൗദ്യോഗിക അറിയിപ്പുണ്ടാകൂ എന്നാണ് പോലീസ് നല്കുന്ന വിവരം. ഗറില്ലാ ഓപ്പറേഷനുകളില്‍ മികവ് പ്രകടിപ്പിച്ചിട്ടുള്ള മാവോയിസ്റ്റാണ് ജന്പണ്ണ.
മാവോയിസ്റ്റുകളുടെ ഉന്നതതല സമിതിയായ സെന്‍ട്രല്‍ കമ്മിറ്റിയിലെ അംഗമാണ് ജന്പണ്ണ. തെലങ്കാന പോലീസ് ഇയാളുടെ തലയ്ക്ക് 24 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ ഭാര്യയുടെ തലയ്ക്കു പോലീസ് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: