ഹൊ! എന്തൊരു ചെയിഞ്ച്!!

Sunday 24 December 2017 11:47 am IST

യുപിഎക്കാലത്ത് ഒച്ചിന്റെ പര്യായപദമായിരുന്നു സെൻട്രൽ സെക്രട്ടേറിയറ്റ് എന്ന് പറയുന്നത്. അഴിമതിയുടെ കൂമ്പാരം നിറഞ്ഞ ക്യാബിനറ്റ് മിനിസ്ട്രി ഓഫീസുകൾ. ലക്ഷങ്ങളുടെ കോഴകൾ വാങ്ങി ഉല്ലസിച്ച് ജീവിക്കുന്ന അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രെട്ടറിമാർ. പ്രധാനമന്ത്രിയുടെ ഓഫീസ് ഉണ്ടെന്ന് പുറം ലോകം അറിയുന്നത് പ്രധാനമന്ത്രി സ്റ്റേറ്റ് വിസിറ്റ് നടത്തുമ്പോൾ മാത്രമായിരുന്നു (പ്രധാനമന്ത്രി തന്നെ ഉണ്ടായിരുന്നൊന്നാണ് പലരുടെയും സംശയം). പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും പ്രധാനമന്ത്രിക്കാണോ കോൺഗ്രസ്‌ അധ്യക്ഷയ്ക്കാണോ ജോലി ചെയ്തിരുന്നതെന്ന് ഞങ്ങളിൽ പലർക്കും സംശയമുണ്ടായിരുന്നു ഇങ്ങനെ എല്ലാം കൊണ്ട്‌ അഴിമതി ആർത്തിരമ്പിയ ഓഫീസുകളായിരുന്നു അന്ന്.

2014 ഇലക്ഷൻ കഴിഞ്ഞു, പുതിയ ഭരണം വന്നു. നരേന്ദ്ര മോദിജി നയിക്കുന്ന എൻഡിഎ സഖ്യമാണ് ഇപ്പ്രാവശ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ആത്മാവിനെ ഏറ്റെടുത്തിരിക്കുന്നത്. ഒച്ചിന്റെ പര്യായം എന്ന് വിശേഷിപ്പിച്ചിരുന്ന സെൻട്രൽ സെക്രെട്ടറിയേറ്റിനെ വൈദ്യുതിയുടെ പര്യായം എന്ന് വിശേഷിപ്പിക്കാതെ വയ്യാ. എല്ലാ നീക്കങ്ങളും വൈദ്യുതി വേഗത്തിലായിരുന്നു. ആർക്കും ഒരു മുന്നറിയിപ്പും കൊടുക്കാതെ. അഴിമതി തലക്ക് പിടിച്ചു ഭരണ സ്തംഭനം സൃഷ്ട്ടിച്ച എല്ലാം ഡെപ്യുട്ടേഡ്‌ സെക്രട്ടറിമാരെയും അവരവരുടെ ഹോം കേഡറിലോട്ട് ഓടിച്ച് വിട്ടു, എന്നിട്ട് നല്ല ഭരണമികവ് കാഴ്ചവെച്ചിരുന്ന സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക നിർദ്ദേശ പ്രകാരം ഐഎഎസ്, ഐപിഎസ് ഓഫീസർമാരെ സെൻട്രൽ സെക്രട്ടേറിയറ്റ് സർവിസിലോട്ട് ഡെപ്യുട്ടേഷന് എടുത്തു.

ആദ്യത്തെ 6-8 മാസം ഓർഡറുകളുടെയും സർക്കുലറുകളുടെയും തേരോട്ടമായിരുന്നു. അതിൽ ആദ്യത്തേത്, കൃത്യ സമയത്ത് ഓഫീസിൽ വരിക എന്നതായിരുന്നു. ഞങ്ങളിൽ പലരും അത് പാലിച്ചപ്പോൾ, ചിലർ വിമുഖത കാണിച്ചു. എല്ലാർക്കും മുൻപ് പ്രധാനമന്ത്രി ഓഫീസിൽ വന്ന് കയറുന്ന വിവരം ആ വിമുഖത കാണിച്ചിരുന്നവർ അറിയാൻ ഇടയായപ്പോൾ, അവരും ഓഫീസിൽ സമയത്ത് എത്തി തുടങ്ങി. അടുത്ത ഓർഡർ, പെന്റിങ് ഫൈലൊക്കെ ക്ലീൻ ചെയ്യാനായിരുന്നു, അതും റെക്കോർഡ് വേഗത്തിൽ. ഞങ്ങൾ രാവും പകലുമെന്നില്ലാതെ ജോലി ചെയ്തു, ഇതൊക്കെ രാജ്യത്തിനും അതിലെ ജനങ്ങൾക്ക് വേണ്ടിയും  എന്ന പ്രധാനമന്ത്രിയുടെ ഒറ്റ വാക്കിന് പുറത്ത്. 2 വർഷത്തിൽ ഓഫീസുകൾ ആകെ മാറി.

ഓരോ ഉദ്യോഗസ്ഥരും വളരെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്നു. 70 വർഷങ്ങളിൽ, ഇങ്ങനെ ഒരു അന്തരീക്ഷം സെക്രെട്ടറിയേറ്റിൽ ഇതാദ്യമാണ്. സൗത്ത് ബ്ലോക്കിൽ നിന്ന് അത്ര മാത്രം പ്രചോദനമായിരുന്നു ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഡീമോണിറ്റൈസേഷൻ നടന്നപ്പോഴും ജിഎസ്‌ടി നടപ്പിലാക്കിയപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസ് അടങ്ങുന്ന സൗത്ത് ബ്ലോക്ക്‌ എങ്ങനെ ഉണർന്നു പ്രവർത്തിച്ചു എന്നതാണ്. ഡീമോണിറ്റൈസേഷൻ ഇതിനെക്കാളും നല്ല രീതിയിൽ ആവിഷ്കരിക്കാൻ സാധിക്കില്ല എന്നാണ് ലോക ബാങ്കും വേൾഡ് ഇക്കണോമിക് ഫോറവും ഇന്ത്യയെ നോക്കി പറഞ്ഞത്. കാരണം ആ പാവം മനുഷ്യൻ ആയിരുന്നു ഡീമോണിറ്റൈസേഷൻ ബന്ധപെട്ട എല്ലാം കാര്യവും സ്വന്തം പോർട്ടഫോളിയോക്ക് താഴെ കൊണ്ടുവന്നു സാധുകരിച്ചുകൊണ്ടിരുന്നത്.

ഉറക്കമില്ലാത്ത രാത്രികൾ. കള്ള പണം, റെയ്‌ഡ്‌, ഇൻഫ്‌ളേഷൻ, ക്യാഷ് ഡെഫിഷ്യൻസി എന്നുവേണ്ട എല്ലാ പ്രശ്നങ്ങൾക്കും മിനുറ്റുകൾക്കകം തീരുമാനങ്ങൾ എടുത്ത് എക്സിക്യൂട്ട് ചെയ്തുകൊണ്ടിരുന്നു. പ്രധാനമന്ത്രിയെ സംബന്ധിച്ചടത്തോളം ഡീമോണിറ്റൈസേഷൻ ഒരു വലിയ വിജയമായിരുന്നു, കാരണം പുറത്ത് വിടാൻ പറ്റാത്ത പല കാര്യങ്ങളും നടന്നു, നാടിനെ രക്ഷിക്കുന്ന പല പല കാര്യങ്ങൾ. അടുത്തതായി ജിഎസ്‌ടി നടപ്പിലാക്കിയപ്പോഴും അതുമായി ബന്ധപെട്ട എല്ലാ പ്രശ്ന പരിഹാരത്തിനും പോകുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ്. ഇതിനിടയിൽ 2016 ലെ ഉറി അറ്റാക്ക് കാരണം ആ മനുഷ്യൻ തളർന്നത് ഞങ്ങളുടെ കണ്ണുകളിൽ മാത്രം പതിഞ്ഞ കാഴ്ചകളാണ്.

പുറം ലോകം കാണില്ല, അദ്ദേഹം കാണിക്കില്ല. അദ്ദേഹം ഇടവിടാതെ നാഷണൽ സെക്യൂരിറ്റി അഡ്വൈസറിനെയും ആർമി ജനറലിനെയും ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇങ്ങനെ ഓരോ കാര്യങ്ങളും രാവും പകലുമെന്നില്ലാതെ തന്റെ ചുമലിൽ എടുത്തു വെച്ചു ആ കർമ്മ യോഗി. ഞങ്ങളിൽ പലരും ചില സമയം സ്തംഭിച്ച് നിൽക്കാറുണ്ട്. ഇദ്ദേഹത്തെ കണ്ട് ഓരോ ദിവസവും എന്റെ കാഴ്ചപ്പാടുകൾക്ക് വ്യാപകമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പഠിച്ചുകൊണ്ടിരുന്ന സമയത്ത് കേട്ടതൊക്കെ വെറും വ്യർത്ഥവും, ബുദ്ധിശൂന്യവുമായിരുന്നു എന്നതറിഞ്ഞ് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയ ആ നിമിഷങ്ങൾ ഈ രാജ്യത്തേ അതിന്റെ ആത്മഭാവത്തിൽ നിർത്താനും അതിലെ ജനങ്ങളുടെ സന്തോഷം ഉറപ്പ്‌ വരുത്തുവാനും വേണ്ടി സദാ പ്രവർത്തിക്കുന്ന ആ മനുഷ്യൻ കുടുംബമുണ്ടോ, കുട്ടികളുണ്ടോ ആർക്ക് വേണ്ടി ഇതൊക്കെ, എന്നാലോചിക്കുമ്പോഴാണ് വലിയൊരു ദൌത്യത്തിനിറങ്ങി പുറപ്പെട്ട ആ മനുഷ്യനെ മുഴുവനായി അറിയുന്നത്

എന്ന്
ജെഎൻയുവിൽ പഠിച്ച ഒരു പഴയ സഖാവ്…
ജയ് ഹിന്ദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.