കുട്ടികള്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കണം: മന്ത്രി

Sunday 24 December 2017 2:04 pm IST

കൊല്ലം: ലൈംഗീകതയെക്കുറിച്ച് കുട്ടികള്‍ക്ക് ശാസ്ത്രീയ അവബോധം നല്‍കുന്നതിലൂടെ ചൂഷണങ്ങളില്‍ നിന്ന് അവരുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പോക്‌സോ നിയമത്തെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാറിന്റെ അവാര്‍ഡ്ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്ന്. യാഥാര്‍ത്ഥ്യബോധത്തോടെ കുഞ്ഞുങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം-മന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.