ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് ആരംഭിച്ചു

Monday 25 December 2017 1:00 am IST

പന്തളം: രാഷ്ട്രീയ സ്വയംസേവക സംഘം പത്തനംതിട്ട ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് പന്തളം അമൃത വിദ്യാലയത്തില്‍ ആരംഭിച്ചു. പന്തളം അമൃതാനന്ദമയി ആശ്രമത്തിലെ ബ്രഹ്മചാരിണി ശകുന്തള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സഭയില്‍ ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ശിബിര അധികാരി ആര്‍.ശാന്തിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ശിബിര കാര്യവാഹ് എന്‍. വേണു സ്വാഗതം ആശംസിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 250 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന വര്‍ഗ്ഗ് 31ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.