അയിരൂര്‍ ശ്രീനാരായണ കണ്‍വന്‍ഷന്‍

Monday 25 December 2017 1:00 am IST

കോഴഞ്ചേരി: യഥാര്‍ത്ഥ ശ്രീനാരായണീയനായി ജീവിക്കുന്നതാണ് ജീവിതത്തിന്റെ പരിപൂര്‍ണ്ണതയെന്ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മമഠം അധിപതി ശിവബോധാനന്ദ സ്വാമി പറഞ്ഞു. അയിരൂര്‍ ശ്രീനാരായണ മിഷന്‍ സംഘടിപ്പിച്ച 25-ാമത് ശ്രീനാരായണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. വര്‍ത്തമാന കാലഘട്ടത്തിനൊപ്പം വരുന്ന കാലഘട്ടത്തിനായുള്ള ദര്‍ശനം കൂടിയാണ് ഗുരുദേവന്റേത്. കല്ല്യാണത്തിനെന്നപോലെ മരണത്തിനും കുറിയടിക്കുന്നതും അസ്ഥി പെറുക്കുന്നതും ഗുരുദര്‍ശനത്തിന് വിരുദ്ധമാണ്. ശിവഗിരിയിലെ അറിവിന്റെ തീര്‍ത്ഥാടനം ഇതിനെല്ലാം മറുപടി തരുമെന്നും എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി പി.എസ്.വിജയന്‍ അദ്ധ്യക്ഷതവഹിച്ചു. ഡോ.എം.എം. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉച്ചകഴിഞ്ഞ് 2 ന് നടന്ന സാഹിത്യ സമ്മേളനം ശ്രീനാരായണ മിഷന്‍ ഓര്‍ഗനൈസര്‍ എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. റ്റി.എന്‍. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെ സാഹിത്യ മത്സരവും നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.