പരീക്ഷാപ്പിറ്റേന്നു ഫലം പ്രസിദ്ധീകരിച്ച് ഗവ.സ്‌കൂള്‍

Monday 25 December 2017 1:00 am IST

ഓമല്ലൂര്‍: പരീക്ഷ കഴിഞ്ഞ തൊട്ടടുത്ത ദിവസംതന്നെ ഫലമറിയാനുള്ള അവസരമൊരുക്കി പന്ന്യാലി ഗവ.യുപി സ്‌കൂള്‍. ഡിസംബര്‍ 21 ന് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് 22ന് തന്നെ ഫലം പ്രസിദ്ധീകരിച്ചു. കുട്ടികളുടെ പഠന പുരോഗതി രേഖയും തയ്യാറാക്കി വിതരണം ചെയ്തു. ഒപ്പം ഇത് ചര്‍ച്ച ചെയ്യാന്‍ രക്ഷിതാക്കളുടെ യോഗവും ചേര്‍ന്നു. ഓണ പരീക്ഷയ്ക്കും അടുത്ത ദിവസം ഫലം നല്‍കിയിരുന്നു. ഇതേ മാതൃക ഈ ടേമിലും തുടരുകയായിരുന്നു. രക്ഷിതാക്കള്‍ ഏറെ താല്‍പര്യത്തോടെയാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. കുട്ടികള്‍ക്കാവട്ടെ അവധി കഴിഞ്ഞ് വരുമ്പോള്‍ ഉത്തരപേപ്പര്‍ എന്ന പഴയ കാത്തിരിപ്പും വേണ്ട. അദ്ധ്യാപകര്‍ക്ക് അവധിക്കാലം ഉത്തരപേപ്പറുകള്‍ പരിശോധിക്കാനായി നീക്കിവെയ്‌ക്കേണ്ടതുമില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ധ്യാപകരും പിടിഎ ഭാരവാഹികളും സ്‌കൂള്‍ വികസന സമിതിയംഗങ്ങളും നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.