ആര്‍എസ്എസ് പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗുകള്‍ ആരംഭിച്ചു

Sunday 24 December 2017 7:47 pm IST

മലപ്പുറം: ആര്‍എസ്എസ് പ്രാഥമിക സംഘശിക്ഷാ വര്‍ഗ്ഗുകള്‍ക്ക് തുടക്കമായി. മലപ്പുറം വിഭാഗിന്റെ കീഴില്‍ മൂന്ന് സ്ഥലങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്.
പെരിന്തല്‍മണ്ണ സംഘജില്ലയുടെ പരിപാടി മഞ്ചേരി അമൃതവിദ്യാലയത്തില്‍ അമൃതാനന്ദമയി മഠം അധിപതി ബ്രഹ്മചാരിണി വരാദാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗ് അധികാരി ശങ്കരനാരായണന്‍ അദ്ധ്യക്ഷനായി. പി.ബാലചന്ദ്രന്‍, കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
തിരൂര്‍ സംഘജില്ലാ വര്‍ഗ്ഗ് താനൂര്‍ അമൃതാനന്ദമയി മഠത്തില്‍ ആര്‍എസ്എസ് ദക്ഷിണക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.
കോട്ടക്കല്‍ വിദ്യാഭവനിലെ മലപ്പുറം സംഘജില്ലയുടെ പരിപാടി പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കാടാമ്പുഴ ദേവസ്വം മാനേജര്‍ അച്യുതവാര്യര്‍ അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.