സെക്കന്ദരാബാദ്: തെലങ്കാന നിസാമബാദില്‍ തിരുപ്പതി- നിസാമബാദ് എക്സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ തിരുപ്പതി- നിസാമബാദ് എക്സ്പ്രസിന്റെ ആറാമത്തെ കോച്ചാണ് പാളം തെറ്റിയത്. ആളപായമില്ലെന്ന് ദക്ഷിണ റെയില്‍വേ വക്താവ് അനില്‍കുമാര്‍ അറിയിച്ചു.
എന്നാല്‍ പാളം തെറ്റാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.അന്വേഷണം തുടരുകയാണ്. ഈ റൂട്ടിലൂടെയുള്ള സിഎസ്ടി മുംബൈ ദേവഗിരി എക്സ്പ്രസ് ഉള്‍പ്പടെ ആറ് ട്രെയിന്‍ സര്‍വ്വീസ് താത്കാലികമായി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: