കോട്ടയം: സബ്സിഡിയോടെ വിതരണം ചെയ്യുന്ന രാസവളങ്ങളുടെ വില്‍പ്പന ജനുവരി ഒന്നു മുതല്‍ പിഒഎസ് മെഷീന് വഴിയേ ചെറുകിട വ്യാപാരികള്‍ നടത്താവൂയെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
സബ്സിഡിയോടെ നല്കുന്ന രാസവളങ്ങളായ യൂറിയ, സിംഗിള്‍ സൂപ്പര്ഫോസ്ഫേറ്റ്, എന്‍പികെ കോംപ്ലക്സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്ഫേറ്റ്, മ്യൂറേറ്റ് ഓഫ്പൊട്ടാഷ് (എംഒപി) എന്നിവയും സിറ്റി കംപോസ്റ്റും ആണ് പിഒഎസ് മെഷീന് വഴി വില്‍ക്കേണ്ടത്. കര്‍ഷകര്‍ ആധാര്‍ കാര്‍ഡ് സഹിതം പോയി വിരലടയാളം പതിച്ച് വേണം വളം വാങ്ങേണ്ടത്. 25 മുതല്‍ 27നകം വ്യാപാരികള്‍ നിശ്ചയിക്കപ്പെട്ട ജില്ലാ കേന്ദ്രങ്ങളില്‍ എത്തി പിഒഎസ് മെഷീനില്‍ സ്റ്റോക്ക് പുതുക്കി രേഖപ്പെടുത്തണം.
ചെറുകിട വ്യാപാരികള്‍/പിഒഎസ് യൂസര്‍, സ്റ്റോക്ക് രജിസ്റ്റര്‍, പിഒഎസ് മെഷീന്, ആധാര്‍ കാര്‍ഡ്, എംഎഫ്എംഎസ് ഐഡി എന്നിവ സഹിതം ഹാജരാകണമെന്നും ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: