തുറവൂര്‍: നിസ്വാര്‍ത്ഥമായ രാഷ്ട്ര സേവനത്തിലൂടെ ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കാന്‍ സ്വയം സേവകന് കഴിയണമെന്ന് എഎടിടിഡി പ്രസിഡന്റ് എച്ച്. പ്രേംകുമാര്‍.
ടിഡി സ്കൂളില്‍ നടക്കുന്ന ആര്‍എസ്എസ് ജില്ലാ പ്രാഥമിക് ശിക്ഷാ വര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പരിവര്‍ത്തനത്തിനാവശ്യമായ ദൃഢനിശ്ചയവും ആത്മവിശ്വാസവും ശിബിരത്തിലൂടെ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആസേതു ഹിമാചലം ഭഗവദ് ധ്വജത്തിന് കീഴില്‍ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും ആ കാലത്തേയാണ് ഓരോ സ്വയം സേവകനും സ്വപ്നം കാണേണ്ടതെന്നും ചടങ്ങില്‍ അദ്ധ്യക്ഷനായ ജില്ലാ സംഘചാലക് അമ്പലപ്പുഴ ഗോപകുമാര്‍ പറഞ്ഞു. ദേശീയ ബോധത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കണം. അധികാരം നിലനിര്‍ത്താനുള്ള മാര്‍ഗമായി രാഷ്ട്രീയം മാറുമ്പോള്‍ ജീവന് ത്യജിച്ചും മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാന്തീയ പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സഹസംഘചാലക് കേണല്‍ റാംമോഹന്, വര്‍ഗ് അധികാരി കെ.എസ്. രാംകുമാര്‍, സഹകാര്യവാഹ് കെ.ആര്. സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: