ന്യൂദല്‍ഹി: കസാക്കസ്ഥാനില് നടന്ന ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവും ഒരുവെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കി.
ദേശീയ ചാമ്പ്യന്‍ ശ്യാം കുമാര്‍ (49), ലോക യൂത്ത്് ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് നമാന്‍ തന്‍വാര്‍ (91), ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് സതീഷ് കുമാര്‍ (91 കിഗ്രാമില്‍ കൂടുതല്‍) എന്നിവരാണ് സ്വര്‍ണം നേടിയത്.
ദേശീയ ചാമ്പ്യനായ മനീഷ് കൗശിക്ക് (60) വെള്ളിയും കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് മന്ദീപ് ജങ്കര(75) വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: