മുംബൈ: ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 136 റണ്‍സ്. ബാറ്റിങ്ങിനയക്കപ്പെട്ട ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റിന് 135 റണ്‍സ് എടുത്തു.
ഗുണരത്ന, ശനാക, സമരവിക്രമ എന്നിവരുടെ മികവിലാണ് ശ്രീലങ്ക സ്കോര്‍ നൂറു കടത്തിയത്. ഗുണരത്ന 37 പന്തില്‍ 36 റണ്‍സും സമരവിക്രമ 17 പന്തില്‍ 21 റണ്‍സും നേടി. ശനാക 24 പന്തില്‍ 29 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, ഉനദ്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മലയാളിയായി പേസര്‍ ബേസില്‍ തമ്പിക്ക് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: