കുരുക്കില്‍ വീര്‍പ്പുമുട്ടി വണ്ടിപ്പെരിയാര്‍ ടൗണ്‍

Sunday 24 December 2017 9:06 pm IST

 

പീരുമേട്: ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി വണ്ടിപ്പെരിയാര്‍ ടൗണ്‍. ശബരിമല സീസണും ക്രിസ്മസും ഒന്നിച്ചെത്തിയതോടെയാണ് ദേശീയ പാതയില്‍ പെടുന്ന ടൗണ്‍ കുരുക്കിലായത്. ടൗണിലെ വഴിവാണിഭവവും അശാസ്ത്രീയമായ പാര്‍ക്കിങ്ങുമാണ് പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണം. ടൗണില്‍ രണ്ടിടങ്ങളിലായി മിക്കവാറും രണ്ട് പോലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. ഇത്തരത്തില്‍ വാഹനങ്ങള്‍ കുരുക്കിലാകുന്നതോട മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരാണ് ഏറെ വലയുന്നത്.
അവധി ദിനങ്ങള്‍ ഒരുമിച്ചെത്തിയതോടെ ജില്ലയിലേയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയുണ്ട്. ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട സഞ്ചാര മേഖലയായ കുമളി, മൂന്നാര്‍, പീരുമേട്, വാഗമണ്‍ എന്നിവിടങ്ങളിലും ഇന്നലെ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസമായിട്ടും ക്രിസ്മസ് ആഘോഷിക്കുന്നതിനായി ജനക്കൂട്ടം ഒന്നോടെ നഗരത്തിലേയ്ക്ക് ഇറങ്ങുന്ന കാഴ്ചയാണ് തൊടുപുഴയിലും കട്ടപ്പനയിലും അടക്കം ഇന്നലെ കണ്ടത്. ഏറെ പണിപ്പെട്ടാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.