പൊന്‍കുന്നം: ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രത്തിലെ രഥോത്സവം 26 മുതല്‍ 31 വരെ നടക്കും. 26ന് വൈകിട്ട് 4ന് ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ നിന്ന് ഉത്സവത്തിനുള്ള കൊടിക്കൂറ ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5ന് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ക്ഷേത്രം തന്ത്രി സന്തോഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടത്തും. വൈകിട്ട് 7ന് ശ്രീദുര്‍ഗ്ഗാ നൃത്തശില്പം അരങ്ങേറും. 27ന് രാവിലെ 11 മുതല്‍ കളമെഴുത്ത് ആരംഭിക്കും. 28ന് വൈകിട്ട് 6.45ന് ഓട്ടന്തുള്ളല്, 7.30ന് കഥാപ്രസംഗം. 29ന് ഉച്ചയ്ക്ക് 11ന് ഉത്സവബലി ദര്‍ശനം. 30ന് വൈകിട്ട് 7 മുതല്‍ കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന അനുഷ്ഠാന തെയ്യം പൂരപ്പറമ്പില്‍ ആരംഭിക്കും. അഗ്നിപ്രവേശനം നടത്തുന്ന തീചാമുണ്ഡി ഇത്തവണത്തെ പ്രത്യേകതയാണ്. രാത്രി 11 മുതല്‍ പള്ളിവേട്ട എഴുന്നള്ളത്ത്. 11.30ന്് എതിരേല്‍പ്പ്. ആറാട്ടുദിവസമായ 31ന് 4.30 ന് ആറാട്ടു ബലി ആരംഭിക്കും. 5ന് ആറാട്ട് എഴുന്നള്ളത്ത്. 7.30ന് രഥോത്സവും എതിരേല്പ്പും. പഞ്ചവാദ്യം, പാണ്ടിമേളം, മയൂരനൃത്തം എന്നിവ ഉണ്ടാകും.രാത്രി 11.45ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: