ഇടുക്കി: പീരുമേടും വെള്ളത്തൂവലും പണംവെച്ച് ചീട്ടുകളിച്ച സംഘം പിടിയില്‍. പീരുമേട് പിടിയിലായത് കോട്ടയം ജില്ലക്കാരുള്പ്പെട്ട വന്‍ സംഘം. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ഹോട്ടലിലെ മുറിയില്‍ നിന്ന് 63,000 രൂപയുമായി സംഘം കുടുങ്ങുന്നത്. വണ്ടിപ്പെരിയാര്‍ സ്വദേശികളായ രവി, ഷക്കീര്‍, കരടിക്കുഴി സ്വദേശി മണികണ്ഠന്, കാഞ്ഞിരപ്പള്ളി സ്വദേസി പ്രവീണ്‍, സക്കീര്‍, വാഴൂര്‍ സ്വദേശി മനോജ് എന്നിവരെയാണ് പീരുമേട് എസ്ഐ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അവധി ആഘോഷങ്ങളുടെ മറവില്‍ വാടകയ്ക്ക് മുറിയെടുത്ത് ചീട്ടുകളി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
വെള്ളത്തൂവലില്‍ 11 അംഗം സംഘമാണ് പോലീസ് പിടിയിലായത്. ഇവരില്‍ നിന്ന് 3900 രൂപയും പിടിച്ചെടുത്തു. കൊമ്പിടിഞ്ഞാലിലെ ചായക്കടയ്ക്ക് പിന്നില്‍ നിന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രതികള്‍ പിടിയിലായത്. ഇരു കേസിലും പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: