കോലഞ്ചേരി: ഭാരതീയ പൈതൃകത്തെ എങ്ങനെ എതിര്‍ക്കാമെന്ന് ചിന്തിക്കുന്ന സമൂഹത്തില്‍ ബാലഗോകുലത്തിന്റെ പങ്ക് വര്‍ണ്ണനാതീതമാണെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിംഗ് കോളേജില്‍ ബാലഗോകുലം സംസ്ഥാന ഭഗിനിശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല.
സനാതന ധര്‍മ്മത്തിനുനേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ പ്രതികരിക്കാന്‍ ബാലഗോകുലം കുട്ടികളെ പ്രാപ്തരാക്കണം. ആചരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള അജ്ഞാനത്തെ തരണം ചെയ്യാന്‍ ബാലഗോകുലം ഭഗിനിപ്രവര്ത്തകര് അക്ഷീണം പ്രയത്നിക്കണം. ശശികല നിര്‍ദേശിച്ചു.
സ്വാഗതസംഘം അധ്യക്ഷന്‍ പി.എം. വര്‍ഗീസ് അദ്ധ്യക്ഷനായി.
ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സ്മിതാ വത്സലന്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ബാബുരാജന്, സ്വാഗതസംഘം അധ്യക്ഷനും മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതി അവാര്‍ഡ് ജേതാവുമായ പി.എം. വര്‍ഗീസ് , ഏറ്റുമാനൂരപ്പന് കോളേജ് അസോസിയേറ്റ് പ്രൊഫ. സരിത അയ്യര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഭഗിനി ശില്പശാല സ്വാഗത സംഘാംഗം ഗംഗ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: