ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ് തുടങ്ങി

Monday 25 December 2017 12:00 am IST

കോട്ടയം: ആര്‍എസ്എസ് കോട്ടയം സംഘജില്ലയുടെ പ്രാഥമിക ശിക്ഷാവര്‍ഗ് തുടങ്ങി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കലാശ്രീ കോട്ടയം വീരമണി ഉദ്ഘാടനം ചെയ്തു. സഹജീവികള്‍ക്ക് സേവനം ചെയ്യുമ്പോഴാണ് മനുഷ്യത്വം കൈവരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് എപ്പോഴൊക്കെയാണോ മനുഷ്യന് ഭീഷണിയെ നേരിടേണ്ടിവരുന്നത് അപ്പോഴൊക്കെ സംഘം രക്ഷാപ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് ആരുടെയെങ്കിലും പ്രേരണകൊണ്ടോ മറ്റാരുടെയെങ്കിലും സഹായവുംമറ്റും കിട്ടുമെന്നുള്ള ചിന്തകൊണ്ടോഅല്ല. അതിനുള്ള പ്രേരണ സംഘശാഖയില്‍ നിന്നാണ് ലഭിക്കുന്നത്. വ്യക്തിനിര്‍മ്മിതിയാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അത് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ഹരി മാധവ്ജി തുടങ്ങിയവര്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ സംഘചാലക് എ.കേരളവര്‍മ്മ അദ്ധ്യക്ഷനായി. ചിന്മയാ മിഷന്‍ കോട്ടയം ജില്ലാ സംയോജകന്‍ ബ്രഹ്മചാരി സുധീര്‍ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ എന്‍.ശങ്കര്‍റാം പ്രസംഗിച്ചു. ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തില്‍ നടന്നുവരുന്ന ശിക്ഷാവര്‍ഗില്‍ 200ഓളം സ്വയം സേവകര്‍ ശിക്ഷാര്‍ത്ഥികളായിട്ടുണ്ട്. വര്‍ഗ് 30ന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.