കാഞ്ഞാര്‍: രാത്രിയില്‍ വീട്ടുമുറ്റത്ത് വച്ച് റേഷന്‍ കടയുടമക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജില്ലാ ജുവനൈല്‍ ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി രക്ഷിതാക്കളുടെ കൂടെ വിട്ടു. മൂലമറ്റം പാറശ്ശേരില്‍ സജീവിനാ(37) ണ് വെള്ളിയാഴ്ച്ച രാത്രി 10.45 ഓടെ സ്വന്തം വീട്ടുമുറ്റത്ത് വച്ച് മര്‍ദ്ദനമേറ്റത്.
ലഹരി ഉപയോഗം ചോദ്യ ചെയ്തതിനെ തുടര്‍ന്ന് ഈ സംഘത്തിലുള്ള മൂന്ന് പേര് ചേര്‍ന്ന് വെള്ളിയാഴ്ച്ച രാത്രിയില്‍ വീട്ടിലെത്തി മുറ്റത്ത് നിന്ന തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സജീവ് പറഞ്ഞു. മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റ സജീവ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: