ഇരിങ്ങാലക്കുട: മാര്‍ഗിയുടെ സ്ഥാപകനും കൂടിയാട്ട കഥകളി പണ്ഡിതനുമായിരുന്ന ഡി. അപ്പുക്കുട്ടന് നായരുടെ പേരില്‍ നേപത്ഥ്യ ഏര്‍പ്പെടുത്തിയിട്ടുളള പുരസ്കാരം കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് കലാകാരി ഡോ. അപര്‍ണ നങ്ങ്യാര്‍ക്ക് സമ്മാനിച്ചു.
മൂഴിക്കുളം നേപത്ഥ്യയില്‍ നടന്ന ചടങ്ങില്‍ കൂടിയാട്ടം കേന്ദ്ര ഡയറക്ടര്‍ ഏറ്റുമാനൂര്‍ പി. കണ്ണന്, എലേന, ഷൂമാന് തുടങ്ങിയവര്‍ പങ്കെടുത്തു.
പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കൂടിയാട്ട ആചാര്യന് അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെ പുത്രിയും ശ്രീശങ്കര കോളേജിലെ സംസ്കൃതാധ്യപികയുമാണ് ഇരിങ്ങാലക്കുട സ്വദേശിനി അപര്‍ണ നങ്ങ്യാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: