മമ്മിയൂര്‍ മഹാരുദ്രയജ്ഞം ജനുവരി 1 ന് തുടങ്ങും

Sunday 24 December 2017 9:16 pm IST

ഗുരുവായൂര്‍: മൂന്നാം അതിരുദ്രമഹായജ്ഞത്തിന്റെ മുന്നോടിയായി മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഏട്ടാമത്തെ മഹാരുദ്രയജ്ഞത്തിന് പുതുവര്‍ഷദിനത്തില്‍ തുടക്കമാകും. 11-ദിവസം നീണ്ടുനില്‍ക്കുന്ന മഹാരുദ്രയജ്ഞത്തിന് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിക്കും. പ്രമുഖരായ 11-വേദജ്ഞര്‍ യജ്ഞശാലയില്‍ സന്നിഹിതരാകും.11-വെള്ളിക്കുടങ്ങളില്‍ ദ്രവ്യങ്ങള്‍ നിറച്ച് ശ്രീരുദ്രമന്ത്രത്താല്‍ ചൈതന്യപൂരിതമാക്കി, ദിവസവും മഹാദേവന് അഭിഷേകം ചെയ്യുന്ന ചടങ്ങാണ് പ്രധാനം. 11-ാംദിവസം വസോര്‍ധാരയോടെയാണ് ചടങ്ങുകള്‍ക്ക് സമാപനം. യജ്ഞത്തോടനുബന്ധിച്ച് നവകാഭിഷേകം, സര്‍പ്പബലി, നാഗപാട്ട്, നടരാജ മണ്ഡപത്തില്‍ കലാപരിപാടികള്‍, പ്രഭാഷണം, അന്നദാനം എന്നിവയും ഉണ്ടാകും. ഇക്കാലയളവില്‍ നാഗക്കാവില്‍ നടക്കുന്ന നാവേറുപാട്ട് ഏറെ ശ്രദ്ധേയമാണ്. യജ്ഞത്തോടനുബന്ധിച്ച് വഴിപാടുകള്‍ ശീട്ടാക്കുന്നതിന് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിച്ചു വരുന്നതായും, പറവെക്കുന്നതിനും, നാവേറുപാട്ട് നടത്തുന്നതിനും പ്രത്യേകം സൗകര്യങ്ങണ്ടാകുമെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ബിനീഷ് കുമാര്‍, കെ.ജ്യോതി ശങ്കര്‍, ബൈജു മമ്മിയൂര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.