വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് മഞ്ഞുകുളങ്ങര ദേവി ക്ഷേത്രത്തില്‍ മണ്ഡല പൂജ സമാപനത്തോടനുബന്ധിച്ച് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അഖണ്ഡ നാമജപം തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍. രാത്രി അത്താഴ പൂജ തുടര്‍ന്ന് ഭജന എന്നിവയുണ്ടാകും.
കോണത്തുകുന്ന് മനക്കലപ്പടി പുതിയകാവ് ഭഗവതി ക്ഷേത്രം, അടപ്പയില് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കൊടയ്ക്കാപറമ്പ് മഹാദേവ ക്ഷേത്രം, തെക്കുകര ശ്രീ കുമാരേശര ക്ഷേത്രം, പൈങ്ങോട് ഘണ്ടാകര്‍ണ്ണാ ക്ഷേത്രം, കൈമള്‍ മഠപതി ക്ഷേത്രം, കണ്ണികുളങ്ങര ഭഗവതി ക്ഷേത്രം, വെള്ളാങ്ങല്ലൂര്‍ ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രം, പറയ്ക്കാട്ട് ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും മണ്ഡല പൂജ സമാപനം വിവിധ പരിപാടികളോടെ ആഘോഷിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: