പ്രധാനമന്ത്രി ക്രിസ്മസ് ആശംസ നേര്‍ന്നു

Monday 25 December 2017 12:10 pm IST

ന്യൂദല്‍ഹി: ക്രിസ്മസ് ഓരോരുത്തരുടെയും ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുവാന്‍ ഇടയാക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.
കേരളത്തിലെ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

യേശുക്രിസ്തു നല്‍കിയിട്ടുള്ള സമാധാന സന്ദേശവും ഐക്യവും അനുകമ്പയും നമ്മെ പ്രചോദിതരാക്കട്ടെ. ഐക്യവും സമാധാനവും സാഹോദര്യവും സമൂഹത്തില്‍ നിലനില്‍ക്കുവാന്‍ ഈ ദിനം ഉപകരിക്കട്ടെ.

ലോകത്തുള്ള ഓരോരുത്തര്‍ക്കും സന്തോഷകരമായ ക്രിസ്മസ് ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി ജന്മഭൂമിക്കു നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.