ചെറുതുരുത്തി: ആറ്റൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ നിറമാല 26 ന് നടക്കും. കാലത്ത് 6 മണി മുതല്‍ അഖണ്ഡനാമജപം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശ്രീഭൂതബലി, ഉച്ചക്ക് 12 മുതല്‍ പ്രസാദ ഊട്ട്. വൈകീട്ട് 6 മണിക്ക് അഖണ്ഡ നാമജപം സമാപനം, പ്രദക്ഷിണം, ചുറ്റുവിളക്ക്, ദീപാരാധന, ഭജന, അത്താഴപൂജ, കളംപാട്ട്. ഉച്ചകഴിഞ്ഞ് 2 മണിക്ക് പഞ്ചവാദ്യത്തോടു കൂടി എഴുന്നള്ളിപ്പ്, രാത്രി 10 ന് പാണ്ടിമേളത്തോടെ താലപ്പൊലി, താലം കൊളുത്തി തിരിച്ച് എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 7 ന് ഹാസ്യ സംഗീതനൃത്തവിസ്മയം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: