തൃശൂര്‍: കമ്പനി ഡയറക്ടര്‍പദവി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാജോതിസ് ആസ്ട്രോ വേദിക് റിസര്‍ച്ച് ഫൗണ്ടേഷന് ലിമിറ്റഡിന്റെ ഡയറക്ടറാക്കാമെന്ന് വാഗ്ദാനം നല്കി തൃശ്ശൂരില്‍ യുവതിയില്‍ നിന്നും ഒരു കോടിയിലധികം തുക പല തവണകളിലായി തട്ടിയെടുത്തെന്ന പരാതിയിലാണ്് പെരിഞ്ചേരി മഠം ക്ഷേത്രത്തിന് സമീപം കടലാശ്ശേരി വീട്ടില്‍ സുര്‍ജിത്ത് കെ.ബാലനെ തൃശ്ശൂര്‍ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സി.സേതുവിന്റെ കീഴിലുളള െ്രെകം സ്ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.
പോലീസിനെ കബളിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ സുഹൃത്തുക്കളുടെ കൈവശം ഓണ്‍ ചെയ്ത് കൊടുത്താണ് വിവിധ സ്ഥലങ്ങളില്‍ പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്.
നഗരത്തിന് തൊട്ടടുത്താണ് പലപ്പോഴും പ്രതിയുടെ ഫോണിന്റെ ലൊക്കേഷന്‍ കാണിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥലങ്ങളില്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ പോലീസിന് യാതോരു തുമ്പും ലഭിക്കാതെ അന്വേഷണം വഴി മുട്ടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: