പ്രാഥമിക ശിക്ഷാവര്‍ഗ്ഗ് ആരംഭിച്ചു

Sunday 24 December 2017 9:50 pm IST

തൃശൂര്‍ : ആര്‍എസ്എസ് പ്രാഥമിക ശിക്ഷാവര്‍ഗ്ഗുകള്‍ക്ക് ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളില്‍ തുടക്കമായി. തൃശൂര്‍ മഹാനഗറിലെ വര്‍ഗ്ഗ് അയ്യന്തോള്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ ജില്ലാ സംഘചാലക് വി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗ്ഗ് അധികാരിപി.വി. ഗോപിനാഥന്‍ അധ്യക്ഷനായി. വിഭാഗ് കാര്യവാഹ് കെ.ആര്‍. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് പ്രചാരക് കെ.എസ്.അനീഷ്, വര്‍ഗ്ഗ് കാര്യവാഹ് പി.എസ്.കലേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സംഘജില്ല പ്രാഥമിക ശിക്ഷാവര്‍ഗിനു തുമ്പൂര്‍ ഹരിശ്രി വിദ്യാനികേതന്‍ സ്‌കൂളില്‍ തുടക്കമായി. ചെറുശേരി വിവേകാനന്ദകേന്ദ്രം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ മുഖ്യപ്രഭാഷണം നടത്തി.പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍, വര്‍ഗ്ഗ് അധികാരി അനീഷ് മടമയില്‍, വര്‍ഗ് കാര്യവാഹ് കെ.വി.ലൗലേഷ് എന്നിവര്‍ സന്നിഹതരായിരുന്നു.
ഗുരുവായൂര്‍ : പ്രാഥമിക ശിക്ഷാ വര്‍ഗ്ഗ് ഗുരുവായൂര്‍ ജില്ല കിഴക്കന്‍ മേഖല ആര്യംപാടം സര്‍വ്വോദയം സ്‌കൂളില്‍ റിട്ട. കേണല്‍ സി.പി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ശിബിരാധികാരി ഇ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രാന്ത കാര്യകാരി സദസ്യന്‍ വി.കെ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ്ഗ് കാര്യവാഹ് കെ.കെ. മുരളീധരന്‍ സ്വാഗതം പറഞ്ഞു.
ചാലക്കുടി: ആര്‍.എസ്.എസ് ചാലക്കുടി ജില്ലാ പ്രാഥമിക ശിക്ഷണ ശിബിരം വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌ക്കൂളില്‍ ഡോ.അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.റോഷ് കീഴാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ജി.അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തി.ഗോപൂജയോടെയാണ് ശിബിരത്തിന് തുടക്കമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.