ഏറ്റുമാനൂരിൽ ചൊവ്വാഴ്ച ഹര്‍ത്താല്‍

Monday 25 December 2017 2:24 pm IST

കോട്ടയം: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍. ആര്‍എസ്‌എസ് കാര്യാലയത്തിന് തീവച്ച സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

രണ്ട് ദിവസം മുൻപ് ഏറ്റുമാനൂര്‍ ഐടിഐയിലെ ഒരു സംഘം കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് കാര്യാലയം കത്തിക്കാന്‍ ശ്രമിച്ചത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേതെന്ന് ബിജെപി ആരോപിച്ചു. ആര്‍എസ്‌എസ് ക്യാമ്പ് ആരംഭിക്കുന്നതിന് തലേദിവസമാണ് ആക്രമണമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.