ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദല്‍ഹി മെട്രോയുടെ പുതിയ മജന്ത ലൈന്‍ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിച്ചു.
മെട്രോ പാത ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷിസങ്കേതം സ്റ്റേഷനിലേക്ക് യാത്ര ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: