ലൗജിഹാദില്‍പ്പെട്ട പെണ്‍കുട്ടിയെ കോടതി മോചിപ്പിച്ചു

Wednesday 3 October 2012 10:49 pm IST

കൊച്ചി: ലൗജിഹാദില്‍ കുടുങ്ങി മതംമാറ്റ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജിയെത്തുടര്‍ന്ന്‌ മലപ്പുറത്തെ മതപരിവര്‍ത്തന കേന്ദ്രത്തില്‍നിന്ന്‌ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി പരിസരത്ത്‌ മതതീവ്രവാദികളുണ്ടെന്ന്‌ ബോധ്യപ്പെട്ട കോടതി പോലീസ്‌ സംരക്ഷണത്തിലാണ്‌ പെണ്‍കുട്ടിയെ വീട്ടിലേക്ക്‌ അയച്ചത്‌. പെണ്‍കുട്ടിയുടെ വീടിന്‌ സംരക്ഷണം നല്‍കാന്‍ കായംകുളം പോലീസിനോടും കോടതി നിര്‍ദ്ദേശിച്ചു.
തന്റെ മകളെ പ്രണയം നടിച്ച്‌ കായംകുളം സ്വദേശി ഷാഹി ഷഹീര്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റാന്‍ ശ്രമിച്ചുവെന്ന്‌ കാണിച്ച്‌ കായംകുളം പോലീസ്സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ മാതാവ്‌ പരാതി കൊടുത്തിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച്‌ ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
കായംകുളം എംഎസ്‌എം കോളേജില്‍ ബികോം രണ്ടാംവര്‍ഷത്തിന്‌ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ്‌ പ്രണയത്തില്‍ കുടുങ്ങിയത്‌. കൂട്ടുകാരികളായ ജമീല, ഷമീര എന്നിവരുടെ സഹായത്തോടെ പത്താംക്ലാസ്‌ വിദ്യാഭ്യാസം പോലുമില്ലാത്ത ഷാഹി ഷഹീറാണ്‌ പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്‌. ഹൈക്കോടതി പരിസരത്ത്‌ കണ്ട മലപ്പുറം മതപരിവര്‍ത്തന കേന്ദ്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിധ്യം മറ്റുള്ളവരില്‍ ആശങ്കയും ഭീതിയും പരത്തി. ഈ സംഘമാണ്‌ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ കൊണ്ടുവന്നത്‌. ജസ്റ്റിസ്‌ പയസ്‌ സി.കുര്യാക്കോസും ജസ്റ്റിസ്‌ ബാബു മാത്യു പി.ജോസഫുമാണ്‌ കേസ്‌ പരിഗണിച്ചത്‌. അഡ്വ. സി.കെ.മോഹനന്‍ മുഖേനയാണ്‌ ഹേബിയസ്‌ കോര്‍പ്പസ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.