ഓഖി: കേന്ദ്ര സംഘം എത്തി

Tuesday 26 December 2017 9:49 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ആഭ്യന്തര വകുപ്പ് അഡിഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള മൂന്ന് സംഘമാണ് എത്തിയത്.

കേന്ദ്രസംഘം ഈ മാസ 29 വരെ സംസ്ഥാനത്തെ വിവിധ തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ ഒന്നാമത്തെ സംഘവും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ടാമത്തെ സംഘവും എണാകുളം ,ആലപ്പുഴ ജില്ലകളില്‍ മൂന്നാമത്തെ സംഘവുമാണ് സന്ദര്‍ശനം നടത്തുക. മുഖ്യമന്ത്രിയുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഏതൊക്കെ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക എന്നതിനെ സംബന്ധിച്ച്‌ അന്തിമ ധാരണയില്‍ എത്തുക.

കേന്ദ്രസംഘം സംസ്ഥാനത്ത് എത്തണമെന്ന് മുഖ്യമന്ത്രിയും വിവിധ കക്ഷിനേതാക്കളും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദുരിതാശ്വാസം, പുനര്‍നിര്‍മാണം, പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7340 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.