ആര്യങ്കാവില്‍ ആഘോഷനിറവില്‍ പാണ്ഡ്യന്‍മുടിപ്പ്

Tuesday 26 December 2017 10:52 am IST


പുനലൂര്‍: ആര്യങ്കാവ് ധര്‍മ്മശാസ്താക്ഷേത്രത്തിലെ പ്രസിദ്ധമായ പാണ്ഡ്യന്‍മുടിപ്പ് ഘോഷയാത്രയും വസ്ത്രം കൈമാറലും ഭക്തിസാന്ദ്രമായി.
വൈകിട്ട് 4.30ന് പാലരുവി ജംഗ്ഷനില്‍ നിന്നുമാരംഭിച്ച ഘോഷയാത്രയില്‍ സൗരാഷ്ട്ര ബ്രാഹ്മണസംഘം ഭാരവാഹികള്‍, ക്ഷേത്രഭാരവാഹികള്‍, ഫ്‌ളോട്ടുകള്‍, വാദ്യമേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, താലപ്പൊലി, ചെണ്ടമേളം എന്നിവ അകമ്പടി സേവിച്ചു. വനംവകുപ്പ് ഒരുക്കിയ കൂറ്റന്‍ ഹനുമാന്‍രൂപം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ക്ഷേത്രത്തിലെ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സൗരാഷ്ട്ര ബ്രാഹ്മണര്‍ ഇന്ന് നടക്കുന്ന തൃക്കല്യാണ ചടങ്ങിലേക്കുള്ള താലിയും ചേലയും കൈമാറി. ചടങ്ങില്‍ വരന്റെ ബന്ധുവായി ദേവസ്വം ബോര്‍ഡ്, ഉപദേശകസമിതി അംഗങ്ങളും വധുവിന്റെ ബന്ധുക്കളായി സൗരാഷ്ട്ര മഹാജനസംഘം സീനിയര്‍ പ്രസിഡന്റ് കെ.ആര്‍.രാഘവന്‍, പ്രസിഡന്റ് ടി.കെ.സുബ്രഹ്മണ്യം, ജനറല്‍ സെക്രട്ടറി എസ്.ജെ.രാജന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.എസ്.മോഹന്‍, ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ എസ്.ഗണപതിപോറ്റി എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്ര മേല്‍ശാന്തിമാരായ ഷിബു പോറ്റി, ശ്രീരാജ്‌പോറ്റി എന്നിവര്‍ പൂജാചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് രാവിലെ 11ന് ഊഞ്ഞാല്‍ ഉത്സവം. വൈകിട്ട് 6ന് സാംസ്‌കാരികസമ്മേളനം, രാത്രി എട്ടിന് പല്ലക്കില്‍ എഴുന്നള്ളത്ത്, തൃക്കല്യാണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.