തിരുവനന്തപുരം: അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഗവര്‍ണറെ കണ്ടു. നീതി തേടിയാണ് ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചതെന്ന് പിന്നീട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് അക്രമങ്ങൾ തുടർഥയാവുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ 150ലേറെ അക്രമങ്ങള്‍ നടന്നു. എന്നിട്ടും സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: