കൊച്ചി: രൂക്ഷമായി രീതിയില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് നടി പാര്‍വതി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നാരോപിച്ച് അവര്‍ പോലീസില്‍ പരാതി നല്കി. പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
കസബ സിനിമയെ കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ശേഷം തന്നെ വ്യക്തിഹത്യ ചെയ്യാനും മോശമായി കാണിക്കാനും ഫേസ്ബുക്ക്, വാട്സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടക്കുന്നുവെന്നും പാര്‍വതി പരാതിയില്‍ പറയുന്നു.
തന്നെ മോശമാക്കി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ നിരവധി പോസ്റ്റുകളും ചിത്രങ്ങളും ട്രോളുകളും പ്രചരിക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പാര്‍വതി പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: