വാര്‍ഷികം

Wednesday 27 December 2017 12:10 pm IST

തിരുവനന്തപുരം: സപ്ലൈകോ എംപ്ലോയീസ് കോണ്‍ഗ്രസിന്റെ 6-ാം വാര്‍ഷിക ജനറല്‍ബോഡി യോഗം വെള്ളിയാഴ്ച വൈകിട്ട് 4ന് വെറ്റിനറി അസോസിയേഷന്‍ ഹാളില്‍ നടക്കും. മെരിറ്റ് അവാര്‍ഡ് വിതരണം, സപ്ലൈകോ വില്പനശാലകളില്‍ ശൗചാലയങ്ങള്‍ ഇല്ലാത്ത അവസ്ഥയുടെ ചര്‍ച്ച, ഭക്ഷ്യസുരക്ഷാനിയമം, പ്രസംഗമത്സരം, ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ച, തീരുമാനങ്ങള്‍, അടുത്ത 3 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ ഇതോടൊപ്പം നടക്കുമെന്ന് എം. ശശിധരന്‍ നായര്‍, ആക്കുളം മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.