ന്യൂദല്‍ഹി : രാജ്യത്ത് ഐഎസ് അനുഭാവികളായ 103 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത്,് 17 പേര്.
മഹാരാഷ്ട്ര (16), കേരളം (14), കര്‍ണ്ണാടക (8) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ഗംഗാറാം ആഹിര്‍ രാജ്യസഭയില്‍ അറിയിച്ചതാണിക്കാര്യം.
2017 ഡിസംബര്‍ 17നാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഐഎസ് അനുഭാവിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നത്. പണവും. വീടും, സ്ത്രീകളേയും നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ഇന്ത്യന്‍ യുവാക്കളെ ഐഎസ് ആകര്‍ഷിക്കുന്നത്.
കേരളത്തില്‍ നിന്ന് നിലവില്‍ 100 പേര് ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരക്കണക്കിന് വിദേശ പോരാളികളെ ഐഎസ് റിക്രൂട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: