ന്യൂദല്‍ഹി; കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ലോക എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി.ജനുവരിയില്‍ ദാവോസിലാണ് സമ്മേളനം.
മോദിയെ മുഖ്യാതിഥിയെന്ന നിലയ്ക്കാകും പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവിധ രാജ്യത്തലവന്മാരും കമ്പനി മേധാവികളും പങ്കെടുക്കുന്ന യോഗത്തില്‍ ഇന്ത്യയില്‍ നിന്ന് നിരവധി വന്‍കിട കമ്പനികളുടെ മേധാവികളും സംബന്ധിക്കും.
സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രം ഇന്ത്യയായിരിക്കും. ജനുവരി 23 മുതലാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: