ആലപ്പുഴ: വര്‍ദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും വിഷം കുത്തിവെക്കാതെ നാട്ടിലെ കോഴി ഇറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കുടുംബശ്രീ. ‘കുടുംബശ്രീ ചിക്കന്‍’ എന്ന പേരില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കും.
കുടുംബശ്രീ അംഗങ്ങള്‍ക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നിലവിലുള്ള മൃഗസംരക്ഷണ മേഖല പദ്ധതികള്‍ക്കു പുറമേ ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതിക്കും തുടക്കം കുറിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ട് കാറ്റഗറികളിലായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
നിലവില്‍ 1,000 കോഴികളെ വളര്‍ത്താന്‍ സാദ്ധ്യതയുള്ള വ്യക്തിഗത സംരംഭമായും കുറഞ്ഞത് 250 കോഴികളെ വളര്‍ത്താന്‍ സാദ്ധ്യതയുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രൂപ്പിന് കുറഞ്ഞത് 1,000 കോഴികളുള്ള ഗ്രൂപ്പ് സംരംഭമായും ഈ പദ്ധതിയില്‍ അംഗമാവാം.
ഇതിലൂടെ ഉല്പാദിപ്പിക്കുന്ന കോഴികളെ കുടുംബശ്രീ ചിക്കന്‍ എന്ന പേരില്‍ വിപണിയില്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: