ആലപ്പുഴ: തെരുവില്‍ അലയുന്ന കുട്ടികളെയും ബാലവേല, ബാലഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെയും കണ്ടെത്തുന്നതും പുനരധിവസിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍- വനിതാശിശുവികസന വകുപ്പ് സംസ്ഥാനത്ത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍ മുഖേന വിപുലമായ കാമ്പയിന് സംഘടിപ്പിക്കും. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, പോലീസ്, ചൈല്ഡ്ലൈന്, സാമൂഹിക പ്രവര്‍ത്തക സംഘടന, ആരാധനാലയങ്ങളിലെ ഭാരവാഹികള്‍, വ്യാപാരി-വ്യവസായ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കുന്നത്. കുട്ടികളെ വിഷമഘട്ടത്തില്‍ കണ്ടെത്തിയാല്‍ ഫോണ്‍: 0477-2241644, 8281899463, 1098 നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: