എച്ച്‌ഐവി ബാധിതര്‍ക്ക് അയല്‍ക്കൂട്ടം

Wednesday 27 December 2017 2:32 am IST

ആലപ്പുഴ: ജില്ലയിലെ എയിഡ്സ് ബാധിതരായവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിലും അവരെ ശാക്തീകരിക്കുന്നതിലും ജില്ലാ കുടുബശ്രീ മിഷന്‍പദ്ധതിയിലൂടെ മുഖ്യ പങ്ക് വഹിക്കുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക അയല്‍കൂട്ട രൂപീകരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എച്ച്‌ഐവി ബാധിതരായ 278 സ്ത്രീകളും 40കുട്ടികളേയും ഉള്‍പ്പെടുത്തി പ്രത്യേക അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കും. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ അയല്‍കൂട്ടങ്ങള്‍ രൂപീകരിക്കുന്നത്. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ്ണ പ്രതാപന്‍ അധ്യക്ഷയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.