ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ മാലിന്യം സുരക്ഷിതമായി സംസ്കരിക്കുന്നതിന് നഗരസഭ 15 ലക്ഷം രൂപ ചെലവില്‍ എയ്റോബിന് സ്ഥാപിക്കുമെന്ന് മുനിസപ്പല്‍ ചെയര്മാന് തോമസ് ജോസഫ് പറഞ്ഞു.
ആശുപത്രി വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടിരിപ്പുകാര്‍ക്കായി ഓരോ ബെഡ്ഡിനോടും ചേര്‍ന്ന് ഓരോ സ്റ്റുളുകള്‍ വീതം മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് വാങ്ങി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം രണ്ടു ഷിഫ്റ്റാക്കും. കൃത്രിമകാലുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ഫീസില്‍ 25 ശതമാനം കുറവ് ഏര്‍പ്പെടുത്തും.
പരീക്ഷണാടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് കുറവ് അനുവദിക്കുക. സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാന്റീന് ആരംഭിക്കുന്നതിനും എന്‍സിഡി, ഐസിയു, ന്യൂറോളജി, ഒപി, കാര്‍ഡിയോളജി ഒപി, സിഒപിഡി ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഉടന്‍ നടത്താനും യോഗത്തില്‍ തീരുമാനമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: