ബിജെപി സമ്മേളനം: വാഹന റാലി ഇന്ന്

Tuesday 26 December 2017 8:48 pm IST

കല്‍പ്പറ്റ: ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനം ഇരുപത്തിഒന്‍പതിന് കാവുമന്ദത്ത് നടക്കുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ന് ഇരുചക്രവാഹനറാലിയും വിളമ്പര ജാഥകളും നടത്തപ്പെടും. സമ്മേളനത്തിന് മുന്നോടിയായി 29ന് 3.30 മണിക്ക് തരിയോട് കാപ്പുവയല്‍ ക്ഷേത്രപരിസരത്തുനിന്നും പ്രകടനം ആരംഭിക്കും.
അഞ്ച് മണിക്ക് കാവുമന്ദത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പ്രസംഗിക്കും. മേഖലാ പ്രസിഡന്റ് വി.വി.രാജന്‍, ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, സംസ്ഥാന സമിതി അംഗം കെ.സദാനന്ദന്‍, ദേശീയ സമിതി അംഗം പള്ളിയറ രാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പി.ജി.ആനന്ദ്കുമാര്‍, ആരോടരാമചന്ദ്രന്‍ ,തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.