കുട്ടനാട്: അനധികൃതമായി കയ്യേറിയ മാത്തൂര്‍ ദേവസ്വം ഭൂമി ക്ഷേത്രത്തിന് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മാത്തൂര്‍ ക്ഷേത്ര സംരക്ഷണ സമരസമിതി രൂപീകരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.
കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദ പണിക്കര്‍, ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ജി. ബാലഗോപാല്‍ എന്നിവരാണ് രക്ഷാധികാരിമാര്‍.
കെ. ജയകുമാറിനെ പ്രസിഡന്റായും വിനോദ് ഉമ്പര്‍നാട്, എസ്. ശിവദാസ്, ഗോപകുമാര്‍ എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും വിവിധ സമുദായ സംഘടനാ നേതാക്കളെ വൈസ് പ്രസിഡന്റുമാരായും ജനറല്‍ കണ്‍വീനറായി സി.എന്‍. ജിനുവിനേയും തെരഞ്ഞെടുത്തു. പഞ്ചായത്ത് തലത്തില്‍ സമര സമിതികള്‍ രൂപീകരിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: