കൊച്ചി:പ്രമുഖ സി.പി.എം. നേതാവു കുന്നത്തുനാട് മുന്‍ എം.എല്‍.എയും മായ എം.എം.മോനായി പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുന്നു.പാര്‍ട്ടി അംഗത്വം പുതുക്കാന്‍ മോനായി അപേക്ഷ നല്‍കിയില്ല.പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അംഗത്വം പുതുക്കേണ്ടെന്ന നിലപാടു സ്വീകരിച്ചതെന്നു മോനായി പറഞ്ഞു.കുന്നത്തുനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.പി.തങ്കച്ചനെ അട്ടിമറിച്ച് നിയമസഭയിലെത്തിയ നേതാവാണ് എം.എം.മോനായി.അതേസമയം പാര്‍ട്ടിയുടെ വിവിധ മേഖലകളില്‍ തഴയപ്പെട്ടതാണ് അംഗത്വം പുതുക്കാതിരിക്കാന് കാരണമെന്ന സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: