ജില്ലയില്‍ സിപിഎമ്മിന്റെ വ്യാപക ആക്രമണം

Wednesday 27 December 2017 12:00 am IST

കോട്ടയം: ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ജില്ലയില്‍ അക്രമം അഴിച്ച് വിട്ടു. പോലീസിനെ നിശബദ്മാക്കിയും മൗനാനുവാദത്തോടെയുമാണ് ഈ അഴിഞ്ഞാട്ടം.
കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത ഏറ്റുമാനൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് ഇന്നലെ തീയിട്ടു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കാര്യാലയം അടിച്ച് തകര്‍ക്കുകയും നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും കാര്യാലയത്തിലുണ്ടായിരുന്ന നേതാക്കളെ ആക്രമിക്കുകയും ചെയ്ത എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലേയാണ് അടുത്ത ദിവസം വീണ്ടും ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇന്നലെ ഏറ്റുമാനൂര്‍ ടൗണില്‍ ഹര്‍ത്താല്‍ നടത്തി.
ക്രിസ്തുമസ് ദിനത്തിലാണ് മണര്‍കാട് യുവമോര്‍ച്ച നേതാവു കൂടിയായ ദളിത് യുവാവിനെ വധിക്കാന്‍ ശ്രമിച്ചത്. ഗുരുതമായി പരിക്കേറ്റ മണര്‍കാട് കാളാച്ചേരി ദിലീപ് (27) കൊല്ലം പറമ്പില്‍ രാഹുല്‍ രഘുനാഥ് (24) എന്നിവര്‍ മണര്‍കാട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരുടെയും ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളാണുള്ളത്.കമ്പിവടി,വടിവാള്‍ എന്നി മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐക്കാന്‍ ഇവരെ ആക്രമിക്കുകയായിരുന്നു.ദിലീപിന്റെ തലക്ക് മാരകമായി മുറിവേറ്റു.
രാത്രി 9.30തോടെ പണിക്കമറ്റത്ത് കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കെ ദിലീപിനെയും രാഹുലിനെയും ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരായ അജയ് മോഹന്‍,അനീഷ് ആന്ത്രയോസ്,ഹരിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ 20 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.്.സ്ഥലത്ത് യാതൊരു പ്രകോപനവും ഇല്ലായിരുന്നു.ആക്രമണത്തില്‍ പരിക്കേറ്റു നിലത്തുവീണ ഇവരെ വിവരം അറിഞ്ഞെത്തിയ ബിജെപി നേതാക്കള്‍ എത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഏറ്റുമാനൂരില്‍ കാര്യാലയത്തിന് നേരെ ആദ്യം ആക്രമണമുണ്ടായപ്പോള്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു. ഇനി അക്രമങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ നടപടിയെടുക്കാമെന്ന പറഞ്ഞതല്ലാതെ പോലീസ് അക്രമം തടയാന്‍ നടപടി സ്വീകരിച്ചില്ല.
കാര്യാലയത്തിന് നേരെ മാരാകയുധങ്ങളുമായി എത്തി ആക്രമിച്ചവര്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോള്‍ സ്റ്റേഷന്‍ ജാമ്യം കൊടുത്ത് പറഞ്ഞ് വിടുകയായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന പോലെയാണ് പ്രതികളുടെ കീഴടങ്ങലും ജാമ്യം കൊടുത്തതും.
സിപിഎം ജില്ലാ നേതൃതത്വത്തിന്റെ ഇടപെടലാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായകമായത്. കേസില്‍ പുറത്തിറങ്ങിയ അഞ്ച് പേര്‍ക്കെതിരെ മുമ്പും ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.